നായകളെ വളര്‍ത്തുന്നവരുടെ തലച്ചോറില്‍ ഓക്സിറ്റോസിന്റെ തോത് വര്‍ധിക്കും

Advertisements
Advertisements

ഹാച്ചിക്കോ സിനിമ ഓര്‍മയില്ലേ.. നോവോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ കഴിയാത്ത ക്ലാസ്സിക്. അര്‍ജുന് വേണ്ടി ഷിരൂരില്‍ തിരച്ചില്‍ നടത്തിയ സ്ഥലത്ത് യജമാനെയും കുടുംബത്തെയും തിരഞ്ഞുനടന്ന വളര്‍ത്തുനായയെ നമ്മള്‍ കണ്ടു. കവളപ്പാറയിലും മുണ്ടക്കൈയിലും മണ്ണിനടിയില്‍ മറഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി അലയുന്ന വളര്‍ത്തുനായകളും നമ്മുടെ കണ്മുന്നിലുണ്ട്. ഹാച്ചി മാത്രമല്ല അല്പം സ്‌നേഹം കിട്ടിയാല്‍ പതിനായിരം മടങ്ങാക്കി മടക്കി നല്‍കും എല്ലാ വളര്‍ത്തുനായകളും.
ആദിമകാലം മുതല്‍ക്കേ മനുഷ്യന്‍ നായകളെ വളര്‍ത്തുന്നതിന്റെ കാരണം അളവില്ലാത്ത സ്‌നേഹവും തന്നെയാണ്. മറ്റെല്ലാ ജീവികളെക്കാളും മനുഷ്യന് വിശ്വസിച്ച് ആശ്രയിക്കാവുന്ന ജീവിയാണ് നായ. പല തരം ജീവികളെ, എന്തിന് പാമ്പിനെപ്പോലും വീട്ടില്‍ വളര്‍ത്തുന്ന കാലമാണിത്. പക്ഷേ, എന്നിട്ടും നായകൾക്ക് വന്‍ ഡിമാന്‍ഡാണ്. അല്‍സേഷ്യന്‍, പൊമറേനിയന്‍, ഡോബര്‍മാന്‍, ജര്‍മ്മന്‍ ഷെപ്പേഡ് എന്നിവയൊക്കെയാണ് മുന്‍കാലങ്ങളില്‍ വിപണിയില്‍ സജീവമായിരുന്നത്. ഇന്നിപ്പോള്‍ ലാബ്രഡോര്‍ റിട്രീവര്‍, ബോക്സര്‍, ബുള്‍ഡോഗ് റോട്ട്വീലര്‍, ബീഗിള്‍, പിറ്റ്ബുള്‍, ഷിറ്റ്സു, പഗ്, ഡാഷ്ഹണ്ട്.. തുടങ്ങി നിരവധി ബ്രീഡുകളെ കിട്ടാനുണ്ട്.
മറ്റൊരാളുടെ വൈകാരിക അവസ്ഥ പൂര്‍ണമായും മനസ്സിലാക്കി അതിനനുസൃതമായി പ്രതികരിക്കാനുള്ള കഴിവാണ് അനുതാപം (empathy). ഒരു വ്യക്തിയ്ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ജീവിതഗുണമാണിത. നായകളെ വളര്‍ത്തുന്നവര്‍ക്ക് അനുതാപം കൂടുതലായിരിക്കും. പത്തുവയസ്സിനു താഴെ നമുക്കുണ്ടാവുന്ന ജീവിതാനുഭവങ്ങള്‍ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കും. കാണുന്നതിനെയൊക്കെ സ്വാംശീകരിക്കാനും അനുകരിക്കാനും തന്മയീഭാവം കാണിക്കാനും കുഞ്ഞുങ്ങള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്ന വീടുകളില്‍ കുട്ടികള്‍ കരുതലും കരുണയും സംരക്ഷണവും ചെറുപ്പത്തിലേ കണ്ടുപഠിക്കും. കുട്ടികളില്‍ അനുതാപം വളര്‍ത്തിയെടുക്കാനും കഴിയും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights