നി​ഗൂഢത ജനിപ്പിക്കുന്ന ‘ഫീനിക്സ്’ ഫസ്റ്റ് ലുക്ക്

Advertisements
Advertisements

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നി​ഗൂഢത ജനിപ്പിക്കുന്ന രീതിയിൽ ആണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. അജു വർ​ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബത്തോടൊപ്പം അവരറിയാതെ മറ്റൊരു അദൃശ്യ ശക്തി കൂടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആകാം ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സാധാ പോസ്റ്റർ എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റർ തലതിരിച്ച് നോക്കുമ്പോഴാണ് സസ്പെൻസ് തെളിയുന്നത്.

Advertisements

വിഷ്ണു ഭരതൻ ആണ് ചിത്രത്തിന്റെ സംവിധാനം. 21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഫീനിക്‌സ്’. ‘അഞ്ചാം പാതിരാ’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ തിരക്കഥ എഴുതുന്നു എന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രേക്ഷകർ.

ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസും ആണ്. പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, എഡിറ്റർ -നിതീഷ് കെ. ടി. ആർ, കഥ -വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറക്കാട്ടിരി, ഗാനരചന -വിനായക് ശശികുമാർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കൊസ്റ്റ്യൂം -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് -രാഹുൽ ആർ ശർമ്മ, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് -ഒബ്സ്ക്യുറ, പരസ്യകല -യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisements

അതേസമയം, സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ​ഗരുഡൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മിഥുൻ മാനുവൽ തോമസ് ആണ്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. 11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights