നിങ്ങളുടെ ഫോണില്‍ ആ ‘ബീപ്പ് ശബ്ദം’ വന്നോ? പുതിയ പരീക്ഷണവുമായി സര്‍ക്കാര്‍

Advertisements
Advertisements

എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം പരീക്ഷിച്ച് സര്‍ക്കാര്‍. മൊബൈല്‍ ഫോണുകളിലേക്ക് ഫ്‌ളാഷ് സന്ദേശം അയച്ചാണ് അലേര്‍ട്ട് സംവിധാനം പരീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി ഈ പരീക്ഷണം നടക്കുന്നുണ്ട്. ഈ സന്ദേശം ലഭിച്ച ഉപഭോക്താക്കളുടെ ഫോണില്‍ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കുകയും Emergency Alert: Severe എന്ന ഫ്‌ളാഷ് സന്ദേശം ലഭിക്കുകയും ചെയ്യും.

Advertisements

ടെലികോം വകുപ്പ് സെല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലൂടെ അയച്ച സാമ്പിള്‍ ടെസ്റ്റിങ് മെസേജ് ആണിത്. ഈ സന്ദേശം അവഗണിക്കുക, നിങ്ങള്‍ ഒന്നു ചെയ്യേണ്ടതില്ല. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അവതരിപ്പിച്ച പാന്‍-ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights