നിങ്ങൾ നിരീക്ഷണത്തിലാണ്..! കരുതിയിരിക്കണം; ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്

Advertisements
Advertisements

ഐഫോൺ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസ് പോലുള്ള ഒരു സ്പൈവെയർ ആക്രമണത്തിന് ഇരയായേക്കാമെന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പെടെയുള്ള 98 രാജ്യങ്ങളിലുള്ള ഐഫോൺ ഉടമകൾക്കാണ് മുന്നറിയപ്പ് നൽകിയിരിക്കുന്നത്. ഇതുപോലുള്ള ആക്രമണവുമായി ബന്ധപ്പെട്ട് 150 ഓളം രാജ്യങ്ങൾക്ക് ആപ്പിൾ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലും 92 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ആപ്പിൾ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം ആക്രമണങ്ങൾ എവിടെനിന്നാണെന്നോ ഏതെല്ലാം രാജ്യങ്ങളെ ബാധിക്കുമെന്നോ ഉള്ള കാര്യത്തിൽ കമ്പനി ഇത് വരെ വ്യക്തത നൽകിയിട്ടില്ല.

Advertisements

ആളുകളെ അവരുടെ ജോലിയുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ പറയുന്നു. ഈ ആക്രമണങ്ങൾ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്. ഇത്തരം ആക്രമണങ്ങൾക്ക് വലിയ ചെലവു വരും. വളരെ കുറഞ്ഞ സമയം മാത്രമേ ആക്രമണം നടക്കൂ. അതിനാൽ തന്നെ ഇവ കണ്ടെത്തുക പ്രയാസമാണ്. എല്ലാവരും കരുതിയിരിക്കുക എന്നും കമ്പനി അറിയിക്കുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights