നിർമ്മാണ ചെലവ് 500 കോടി; പ്രീ റിലീസ് ഡീലുകളിലൂടെ വാരിക്കൂട്ടിയത് 1085 കോടി; ഇന്ത്യൻ സിനിമ ചരിത്രത്തിൽ അത്ഭുതമായി അല്ലു അർജുൻ ചിത്രം പുഷ്പ 2

Advertisements
Advertisements

സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദ റൂള്‍ 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ ബോക്‌സ് ഓഫീസില്‍ 268 കോടി നേടിയ പുഷ്പ: ദി റൈസ് (2021) വൻ വിജയത്തിന് ശേഷം തുടർഭാഗം ഇതിനകം തന്നെ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സംവിധായകൻ സുകുമാറിൻ്റെ വരാനിരിക്കുന്ന ആക്ഷൻ-പാക്ക്ഡ് ഡ്രാമ പ്രീ സെയിലില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന വിവരം .ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്ബ് തന്നെ 1,000 കോടി രൂപ പിന്നിട്ടന്നാണ്‌ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസിന് മുമ്ബുള്ള ഡീലുകളില്‍ നിന്ന് മാത്രം 1085 കോടി രൂപയാണ് പുഷ്പ 2 നേടിയതെന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യൻ സിനിമയുടെ റെക്കോർഡുകള്‍ തകർത്ത് 600 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റുപോയത്.

ഇതിൻ്റെ വലിയൊരു ഭാഗം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും (ആന്ധ്രപ്രദേശ്, തെലങ്കാന) ഉത്തരേന്ത്യയില്‍ നിന്നുമാണ് വരുന്നത്, ഏകദേശം 375-400 കോടി രൂപ ഉണ്ടാവും. ബാക്കിയുള്ള ആഭ്യന്തര വിപണിയില്‍ 100 കോടി രൂപ അധികമായി ചിത്രം നേടിയിട്ടുണ്ട്. 125 കോടി രൂപയ്ക്കാണ് ഓവർസീസ് അവകാശങ്ങള്‍ വിറ്റുപോയത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തമ്മിലും കടുത്ത മത്സരമുണ്ടായതിനാല്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശത്തിലൂടെയും 275 കോടി രൂപയോളം നേടിയിട്ടുണ്ട് .നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ നേടിയിരിക്കുന്നത്.മ്യൂസിക്കല്‍ റൈറ്സ് 65 കോടി രൂപയ്ക്കാണ് വിറ്റു പോയത്. റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ചിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ ഡീലുകളാണ് പുഷ്പയ്ക്ക് നടന്നിട്ടുള്ളത്.പുഷ്പ 2 ൻ്റെ നിർമ്മാണ ചെലവ് 500 കോടി രൂപയാണ്. പ്രീ-റിലീസ് ബിസിനസ്സ് ഇതിനകം 117% ലാഭം നേടിയതോടെ, ചിത്രം ചരിത്രപരമായ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററാകാനുള്ള പാതയിലാണ്. റിലീസിംഗ് തീയതി അടുക്കുന്തോറും പ്രതീക്ഷകള്‍ കുതിച്ചുയരുന്ന, എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി പുഷ്പ 2 ഉയർന്നുവരുമെന്ന് വ്യവസായ വിശകലന വിദഗ്ധർ പ്രവചിക്കുന്നു.

അല്ലു അർജുൻ, ഫഹദ് ഫാസില്‍, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് പുഷ്പ 2: ദി റൂള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സുകുമാർ റൈറ്റിംഗ്‌സുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ഹൈ-ഒക്ടെയ്ൻ ആക്ഷൻ ഡ്രാമ നിർമ്മിക്കുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights