നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ..? എങ്ങനെ തിരിച്ചറിയാം…

Advertisements
Advertisements

ഒരുപാട് പേരിലുണ്ടാകുന്ന സംശയമാണ് നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയും എന്ന്. ഇവ രണ്ടും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകും. പലരും നെഞ്ചെരിച്ചിലാണെന്ന് കരുതി ആശുപത്രിയില്‍ പോവാറില്ല. എന്നാല്‍ അത് പല ഘട്ടങ്ങളിലും വലിയ അപകടത്തിലേക്ക് നയിക്കും. ഹൃദയാഘാതം എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട്‌ നിലച്ചു പോകുന്ന സാഹചര്യമാണ്‌. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മർദ്ദം, മുറുക്കം, വേദന അല്ലെങ്കില്‍ ഞെരുക്കം തുടങ്ങിയവയൊക്കെ അനുഭവപ്പെടാം. ചിലരില്‍ ശ്വാസതടസ്സം, ഓക്കാനം, തലകറക്കം, വിയർപ്പ്, എന്നിവയും ഉണ്ടാകാം. ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നെഞ്ചെരിച്ചിലിന്റെ യഥാർത്ഥ കാരണം വയറില്‍ നിന്ന്‌ അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച്‌ കയറി വരുന്ന ആസിഡ്‌ റീഫ്ലക്‌സാണ്. സാധാരണയായി ഭക്ഷണത്തിന് ശേഷമാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. ഇത് കിടക്കുമ്പോഴോ കുനിയുമ്പോഴോ കൂടുതലാകാം. ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതല്‍ പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരിലാണ്. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്‌, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ്‌ റീഫ്ലക്‌സിലേക്ക്‌ നയിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ്‌ റീഫ്ലക്സ് കുറയ്ക്കാൻ സഹായിക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights