പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് പിഴവ്; 40കാരന് ദാരുണാന്ത്യം

Advertisements
Advertisements

പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന്റെ പിഴവില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. റോബോട്ട് കമ്പനിയിലെ ജോലിക്കാരനായ നാല്‍പതുകാരനെയാണ് റോബോട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ജിയോങ്‌സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേര്‍തിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും, ബെല്‍ പെപ്പറുകള്‍ അടുക്കിയ ബോക്‌സുകള്‍ ഉയര്‍ത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനുമിടയിലാണ് സംഭവം.

Advertisements

യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിധരിച്ച് റോബോട്ട് ജോലിക്കാരനെ ഉയര്‍ത്തിയെടുത്ത്, ഞെരിച്ച് കളഞ്ഞത്. രണ്ട് ദിവസം മുന്‍പ് റോബോട്ടിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സെന്‍സര്‍ പരിശോധിക്കാനെത്തിയതായിരുന്നു ഈ നാല്‍പതുകാരന്‍. ഇയാളെ റോബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

സംഭവത്തിന് ശേഷം കൂടുതല്‍ സുരക്ഷിതമായ രീതി വേണമെന്ന് റോബോട്ട് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിയോങ്‌സാംഗിലെ പച്ചക്കറി വ്യാപാര സ്ഥാപനം. ദക്ഷിണ കൊറിയയില്‍ ഈ വര്‍ഷം ഇത്തരത്തിലുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. സമാന സംഭവം മാര്‍ച്ച് മാസത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മ്മാണ ശാലയിലെ അപകടത്തില്‍ 50 കാരനാണ് റോബോട്ടിന് മുന്നില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights