മലയാളികള്‍ക്ക് അത്ര പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. സിനിമകളിലും പരമ്പരകളിലുമെല്ലാം അഭിനയിച്ചാണ് വീണ നായര്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വീണ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വീണ പങ്കുവച്ച പുതിയ പോസ്റ്റും ശ്രദ്ധ നേടുന്നത്. ചിരിച്ച് സന്തോഷിച്ച് നൃത്തം ചെയ്യുന്ന തന്റെ വീഡിയോയാണ് വീണ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ശ്രദ്ധേയമായി മാറുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വീഡിയോയ്ക്ക് വീണ നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാണ്. എന്റെ ചിരി കാക്കാന്‍ തുണയാകാന്‍ ഞാന്‍ മതി. സന്തോഷ ജീവിതം. നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. മറ്റാര്‍ക്കും അത് നല്‍കരുത്. എന്നും സന്തോഷത്തോടെയിരിക്കുക. ജീവിതം വളരെ ചെറുതാണ്” എന്നാണ് വീണ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കയ്യെടിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനിടെ ചിലര്‍ വീണയെ പരിഹസിക്കാനും മുതിരുന്നുണ്ട്. വീഡിയോയില്‍ വീണ ധരിച്ച വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന മറുപടിയും വീണ നല്‍കുന്നുണ്ട്. ചേച്ചി പാന്റ് എന്ന് പറഞ്ഞയാള്‍ക്ക് വീണ നല്‍കിയ മറുപടി പാന്റ് ഉണങ്ങാന്‍ ഇട്ടേക്കുവാ എന്നായിരുന്നു. പിന്നാലെ ഇയാളുമായി കമന്റുകളിലൂടെ സംവദിക്കുന്നുണ്ട് വീണ. ഞാന്‍ ഒരു കാര്യം പറയട്ടെ ഒന്നും തോന്നരുത് ഇതുപോലെ നമ്മുടെ വീട്ടില്‍ ആരെങ്കിലും ഇട്ട് പുറത്ത് നടന്നാല്‍ അതും ഇതുപോലെ പറയുമോ നോക്കു ആ നടിയെ ഇഷ്ട്ടം ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു അയാളുടെ വാദം. ഇതിന് വീണ നല്‍കിയ ഈ ഡ്രസ് ഇട്ടകൊണ്ട് എന്നോട് ഉള്ള ഇഷ്ടം പോകുന്നേല്‍ പോകട്ടെ എന്നായിരുന്നു. നിങ്ങളുടെ വീട്ടില്‍ അല്ലല്ലോ ഇപ്പോള്‍. സോ നോ വറി എന്നും താരം പറയുന്നുണ്ട്. ചേച്ചിക്ക് ചേരുന്ന ഡ്രസ് ഇട്ടൂടെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഇതിന് വീണ നല്‍കിയ മറുപടി. ചേരുന്ന ഡ്രസ് ഒന്ന് വീട്ടിലേക്ക് അയക്കൂ എന്നായിരുന്നു. ബുക്കിംഗ് കുറയും എന്ന് പറഞ്ഞയാള്‍ക്ക് വീണ നല്‍കിയ മറുപടി തന്റെ വീട്ടിലൊക്കെ ഡ്രസ് നോക്കിയാണോ ഇപ്പോ ബുക്കിംഗ് എന്നാണ്. താരത്തിന്റെ മറുപടികള്‍ക്കും ആരാധകര്‍ കയ്യടിക്കുന്നുണ്ട്. വിമര്‍ശകര്‍ക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം മലയാളികള്‍ക്ക് വീണയെ അറിയാം. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയുമായിരുന്നു വീണ. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ വീണയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. വീണയും ഭര്‍ത്താവ് ആര്‍ജെ അമനും പിരിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും പക്ഷെ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമാണ് ഇതേക്കുറിച്ച് ഈയ്യടുത്ത് വീണ തന്നെ വ്യക്തമാക്കിയത്. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ലെന്നും വീണ പറഞ്ഞിരുന്നു. രണ്ട് വ്യക്തികള്‍ തമ്മില്‍ തീരുമാനങ്ങളെടുത്ത് ഇനിയങ്ങോട്ട് മുന്നോട്ട് ഒരുമിച്ച് പോകില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ വളരെ സൗഹാര്‍ദ്ദപരമായി കൈ കൊടുത്ത് പിരിയുന്നതില്‍ തെറ്റില്ലെന്നാണ് വീണ പറയുന്നത്. മകനേയും ഒരിക്കലും വിഷമിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവനും ഞങ്ങളോടൊപ്പം തന്നെ ഹാപ്പിയാണെന്നും വീണ പറയുന്നു.