പൊലീസിന്റെയും തെലങ്കാന പൊലീസിന്റെയും പ്രധാന നോട്ടപ്പുള്ളിയായി കമാൻഡർ പാപ്പണ്ണ മാറി. ഇതിനിടയിലാണ് ഞായറാഴ്ച പുലർച്ചെ തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പാപ്പണ അടക്കം ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിഭാഗത്തിന്റെ യെല്ലാണ്ടു – നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡറായിരുന്നു കൊല്ലപ്പെടുമ്പോൾ പാപ്പണ്ണ.
ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെലങ്കാന പൊലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്. രണ്ടു സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ വർഷങ്ങളോളം മുൾമുനയിൽ നിർത്തിയ മാവോയിസ്റ്റ് നേതാവാണ് ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
Advertisements
Advertisements
Advertisements