പാരിസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ഐശ്വര്യ റായ് തന്റെ പതിവ് തെറ്റിച്ചില്ല. ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ റാംപ് വാക്ക് നടത്തിയ ഐശ്വര്യ എല്ലാവരുടേയും മനം കവര്‍ന്നു. വര്‍ഷങ്ങളായി ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറായ ഐശ്വര്യ ഫാഷന്‍ വീക്കില്‍ ഫ്രഞ്ച് കോസ്മെറ്റിക് ബ്രാന്‍ഡിനെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്.
ചുവപ്പ് ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ അതിസുന്ദരിയായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. അഴിച്ചിട്ട മുടിയും ചുവപ്പ് ലിപ്സ്റ്റിക്കും താരത്തിന്റെ അഴക് കൂട്ടി. റാംപില്‍ ചുവടുവെയ്ക്കുന്നതിനിടെ കാഴ്ച്ചക്കാര്‍ക്കുനേരെ ഫ്ളെയിങ് കിസ് പറത്തിയ ഐശ്വര്യ കൈകള്‍ കൂപ്പി നമസ്തേ പറഞ്ഞാണ് റാംപ് വാക്ക് അവസാനിപ്പിച്ചത്.
മൂല്യം മുറുകെപ്പിടിച്ച് നടക്കുക’ എന്ന ലോറിയലിന്റെ ആശയത്തിന്റെ ഭാഗമായാണ് ഐശ്വര്യ റാംപില്‍ ചുവടുവെച്ചത്. ഇതിന്റെ വീഡിയോ ലോറിയല് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഐശ്വര്യ റായ് ബച്ചനൊപ്പം രാജകീയ സൗന്ദര്യത്തിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുക. പാരമ്പര്യത്തിന്റേയും ആധുനികതയുടേയും വിസ്മയിപ്പിക്കുന്ന ഒരു മിശ്രിതമായിരുന്നു ഐശ്വര്യയുടെ രൂപം. ചാരുതയും മൂല്യവും ഉള്‍ക്കൊള്ളുന്നതായിരുന്നു ഓരോ ചുവടും’- ലോറിയല് വീഡിയോയ്ക്കൊപ്പം കുറിച്ചു ഐശ്വര്യയുടെ ചുവടുകള്‍ പിന്തുടര്ന്ന് ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ അരങ്ങേറി. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.
പാരിസ് ഫാഷന്‍ വീക്കില്‍ അരങ്ങേറി ആലിയ; ഫ്ളെയിങ് കിസ്സ് നല്കി, നമസ്തേ പറഞ്ഞ് ഐശ്വര്യ
Advertisements
Advertisements
Advertisements