പാവയ്ക്ക ഉപയോഗിച്ചുള്ള കറികൾ തയാറാക്കുമ്പോൾ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താൽ മതി. ഇപ്രകാരം മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കാം. പാവയ്ക്കയുടെ പരുക്കൻ മേൽഭാഗമാണ് കയ്‌പിന്റെ പ്രധാന ഉറവിടം. ആ മേൽഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും.
ഒരു പീലർ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കിൽ പാവയ്ക്കയുടെ പുറംഭാഗം കാഴ്ചയിൽ ഒരുപോലെയായി കിട്ടും. പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയൽ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോൾ കയ്പ് കൂടുതലാണെങ്കിൽ കുറച്ചു ശർക്കര ചേർത്താൽ മതിയാകും. പാവയ്ക്കയുടെ കയ്‌പിനെ നല്ലതുപോലെ പ്രതിരോധിക്കും ശർക്കരയുടെ മധുരം. പാവയ്ക്ക വറുത്തും കടലമാവിൽ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്.
എണ്ണയിൽ നല്ലതു പോലെ വറുത്തെടുത്താൽ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കുറേശ്ശെ എണ്ണയിലിട്ട് നല്ലതുപോലെ വറുത്തെടുക്കണം. പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കൾ പൂർണമായും നീക്കം ചെയ്യണം
Advertisements
Advertisements
Advertisements