പീഡനത്തിന് ഇരയായ 14 കാരി പ്രസവിച്ചു. സംഭവത്തിൽ അയൽവാസിയായ 56കാരനെ അറസ്റ്റു ചെയ്തു. വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇരയും പ്രതിയും.
വിദ്യാർഥിനിയായ 14കാരി പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്.പോക്സോ നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരമാണ് അയൽവാസിക്കെതിരേ കേസ്. ഇയാൾ റിമാൻഡിലാണ്. വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒമ്പതുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. വൈകാതെ പ്രസവവും നടന്നു. വിവരം അറിഞ്ഞ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Advertisements
Advertisements
Advertisements