കഴിഞ്ഞ വര്‍ഷം വാട്ട്‌സാപ്പ് ചാനലുകള്‍ അവതരിപ്പിച്ചതിന് ശേഷം വലിയ പ്രതികരണമാണ് ലഭിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് പതിവായി പുതിയ ഫീച്ചറുകൾ ചേര്‍ക്കുന്നുണ്ട്. WhatsApp ചാനലുകള്‍ക്കായുള്ള ഏറ്റവും പുതിയ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ വേർഷനിലാണ്. ആപ്പിലെ ക്വിക്ക് റെസ്പോണ്‍സ് (QR) കോഡ് ഉപയോഗിച്ച് ചാനലുകള്‍ വേഗത്തില്‍ പങ്കിടാനും കാണാനും പിന്തുടരാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണിത്.
iOS, Android എന്നിവയ്ക്കായുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ സമീപകാല പതിപ്പുകളില്‍ പരീക്ഷിക്കുന്നതിന് ഈ സവിശേഷത നിലവില്‍ ലഭ്യമാണ്. വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. വാട്ട്സ്ആപ്പ് ചാനല്‍ QR കോഡുകള്‍ മറ്റ് ആപ്പുകളിലേക്കും എക്സ്പോർട്ട് ചെയ്യാം. iOS, Android എന്നിവയ്ക്കായുള്ള WhatsApp-ന്റെ ഏറ്റവും പുതിയ പതിപ്പുകളില്‍ ഫീച്ചര്‍ ട്രാക്കര്‍ WABetaInfo ആണ് പുതിയ QR കോഡ് പങ്കിടല്‍ പ്രവര്‍ത്തനം കണ്ടെത്തിയത്.
Android 2.24.25.7-നുള്ള WhatsApp ബീറ്റയിലേക്കോ iOS 24.24.10.76-നുള്ള WhatsApp ബീറ്റയിലേക്കോ അപ്ഡേറ്റ് ചെയ്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഫീച്ചര്‍ ട്രാക്കര്‍ റിപ്പോർട്ട് അനുസരിച്ച്, വാട്ട്സാപ്പില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള ഉപയോക്താക്കള്‍ക്ക് (ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഉണ്ടായിരിക്കുകയും നിലവിലുള്ള വാട്ട്സാപ്പ് ചാനല്‍ മാനേജ് ചെയ്യുകയും വേണം) അവരുടെ ചാനല്‍ വിവര പാനല്‍ തുറക്കാനും ഷെയർ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനും കഴിയും. ഇവിടെ ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ അവതരിപ്പിക്കും. ക്യുആര്‍ കോഡ് സൃഷ്ടിച്ച ശേഷം, ഉപയോക്താക്കള്‍ക്ക് അത് വാട്ട്സാപ്പിലോ മറ്റ് സന്ദേശമയയ്ക്കല്‍ ആപ്പുകളിലോ മറ്റൊരു ഉപയോക്താവുമായി പങ്കിടാനാകും.
Advertisements
Advertisements
Advertisements