പെട്രോള്‍-ഡീസല്‍ കാര്‍ ഇലക്‌ട്രിക് ആക്കാം: ഇന്ത്യയിലെ സൗകര്യങ്ങളും!!

Advertisements
Advertisements

ഇലക്‌ട്രിക് കാറുകളുടെ ലാഭക്കണക്കുകള്‍ കേള്‍ക്കുമ്ബോള്‍‌ ഒരെണ്ണം എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹമില്ലാത്തവര്‍ കുറവല്ല. പക്ഷേ, വിലയാണ് പ്രശ്നം. ഇത്തരത്തില്‍ ആകുലപ്പെടുന്നവരെ തെല്ലൊന്നാശ്വസിപ്പിക്കുന്ന, പ്രതീക്ഷയ്ക്കു വകനല്‍കുന്ന വാര്‍ത്തയാണ് പെട്രോള്‍ കാറും ഡീസല്‍ കാറും ഇലക്‌ട്രിക് ആക്കാമെന്നത്. പക്ഷേ അതെങ്ങനെ നടക്കും, നടത്തും എന്നതാണ് ചോദ്യം.

Advertisements

ഇലക്‌ട്രിക് കിറ്റ് കിട്ടും എന്നൊക്കെ പറയുന്നുണ്ടെങ്കിലും സംഗതി സക്സസ് ആകുമോ എന്ന കാര്യത്തിലും മിക്കവര്‍ക്കും ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഇതിന്റെ വസ്തുകളെ ഒന്നു പരിശോധിക്കാം. 2021 ല്‍ ഡല്‍ഹി ഗവണ്‍മെന്റ് ഇറക്കിയ ഒരു വിജ്ഞാപനമാണുവൈദ്യുതവാഹനങ്ങളുടെ പ്രചാരം പ്രോത്സാഹിപ്പിക്കാൻ കാരണമായത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ഡല്‍ഹിയില്‍ അനുവദിക്കുകയില്ല എന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ വിധി.

എന്നാല്‍, മേല്‍പറഞ്ഞ വിജ്ഞാപനത്തില്‍ ഈ വാഹനങ്ങള്‍ ഒരു പരിവര്‍ത്തന കിറ്റ് ഉപയോഗിച്ച്‌ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാക്കിയാല്‍ തുടര്‍ന്നും ഉപയോഗിക്കാൻ അനുവദിക്കും എന്നു പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ ഇന്ധന എൻജിനുള്ള ഏതു വാഹനവും ഒരു ഇവി (വൈദ്യുത വാഹനം) ആക്കി മാറ്റാനുള്ള സാമഗ്രികള്‍ ലഭ്യമാക്കുന്ന ഒരു സമാന്തര വ്യവസായം ഇന്ത്യയില്‍ നിലവില്‍ വരികയും ചെയ്തു.

Advertisements

ARAI (ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷൻ ഓഫ് ഇന്ത്യ) എന്ന കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമാണ് വൈദ്യുത വാഹന പരിവര്‍ത്തനത്തിനുള്ള കിറ്റുകള്‍ പരിശോധിച്ച്‌ അംഗീകാരം നല്‍കുന്നത്. ഇവര്‍ ഈവക ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട നിലവാരവും മറ്റു മാനദണ്ഡങ്ങളും കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. 2, 3 വീല്‍ വാഹനങ്ങള്‍, കാറുകള്‍, ചെറു വാണിജ്യവാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്ന പരിവര്‍ത്തന കിറ്റുകള്‍ പരിശോധിച്ച്‌ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഉറപ്പു വരുത്തി നല്‍കുന്ന ‘ടൈപ്പ് അപ്രൂവല്‍’ ARAI ല്‍നിന്നു ലഭിച്ചവ മാത്രമേ വിപണിയില്‍ വില്‍ക്കാൻ അനുവദിച്ചിട്ടുള്ളൂ.

അപ്രൂവല്‍ ലഭിക്കാൻ രണ്ടു കടമ്ബകള്‍ കടക്കണം. ആദ്യം കിറ്റില്‍ ഉള്‍പ്പെടുന്ന മോട്ടര്‍, ബാറ്ററി, ഇൻവെര്‍ട്ടര്‍, വയറിങ് ഹാര്‍നസ്, കണക്ടറുകള്‍, ഇലക്‌ട്രോണിക് നിയന്ത്രണോപാധികള്‍, ഡിസ്പ്ലേ തുടങ്ങിയവ ARAI ല്‍ പരിശോധനയ്ക്കായി നല്‍കണം. ഇവയ്ക്ക് അംഗീകാരം കിട്ടിയാല്‍ കിറ്റ് ഉപയോഗിച്ചു പരിവര്‍ത്തനം നടത്തിയ വാഹനം ARAIയ്ക്കു പരീക്ഷണങ്ങള്‍ക്കായി നല്‍കണം. കര്‍ശനമായ പരീക്ഷണങ്ങളില്‍ വിജയിച്ചാല്‍ ‘ടൈപ്പ് അപ്രൂവല്‍’ ലഭിക്കും. ഇതിനുശേഷം മാത്രമേ ഡീലര്‍മാരെ നിയമിച്ച്‌ കിറ്റുകള്‍ വില്‍പനയ്ക്കെത്തിക്കാൻ പാടുള്ളൂ. CMVR (സെൻട്രല്‍ മോട്ടര്‍‌ വെഹിക്കിള്‍ റൂള്‍സ്) പ്രകാരം 1990 ജനുവരി 1 നു ശേഷം നിര്‍മിക്കപ്പെട്ടതും അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകാൻ പെര്‍മിറ്റില്ലാത്തതുമായ വാഹനങ്ങള്‍ മാത്രമേ ഒരു അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കിറ്റ് ഉപയോഗിച്ചു പരിവര്‍ത്തനം ചെയ്യാൻ അനുവാദമുള്ളൂ.

വിപണിയിലുള്ള കമ്ബനികൾ

1. E-TRIO: 3,4 വീലുള്ള ചെറുവാണിജ്യ വാഹനങ്ങള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിക്കുന്ന കമ്ബനിയുടെ ആസ്ഥാനം തെലങ്കാനയിലാണ് (www.etrio.in).

2. LOOP MOTO: ഇലക്‌ട്രിക് സൈക്കിളുകള്‍ക്കും കാറുകള്‍ക്കും (മാരുതി, ഹ്യുണ്ടെയ്, ഹോണ്ട) ചെറുവാണിജ്യ വാഹനങ്ങള്‍ക്കുമുള്ള കിറ്റുകള്‍ നിര്‍മിക്കുന്ന കമ്ബനിയുടെ ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാമിലാണ്. ഇന്ത്യയൊട്ടാകെ (കേരളത്തിലൊഴിച്ച്‌) പരിവര്‍ത്തന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട് (www.loopmoto.com).

3. NORTHWAY MOTOROPORT: പുണെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ പ്രധാനമായും ടാറ്റ എയ്സ് വാഹനങ്ങള്‍ക്കുള്ള കിറ്റാണു നിര്‍മിക്കുന്നത്. ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാരുതി ഡിസയര്‍ കാര്‍ പരിവര്‍ത്തനം ചെയ്തിട്ടുണ്ട് (www.northway-motors com).

4. GOGO A1: 2,3 വീല്‍ വാഹനങ്ങള്‍ക്കുള്ള കിറ്റ് നിര്‍മിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെ പതിനാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട് (www.gogoa1.com).

5. REXNAMO ELECTRICയുപിയിലെ ഘാസിയാബാദ് ആസ്ഥാനമായുള്ള ഈ കമ്ബനി സ്വിഫ്റ്റ്, ഇൻഡിക്ക തുടങ്ങിയ വാഹനങ്ങള്‍ക്കും വിന്റേജ് വാഹനങ്ങള്‍ക്കുമുള്ള കിറ്റുകള്‍ നിര്‍മിക്കുന്നുണ്ട് (www.rexnamo.com).

6. EV RETRON ENERGIES: ഹൈദരാബാദിലുള്ള ഈ കമ്ബനി 2, 4 വീല്‍ വാഹനങ്ങള്‍ക്കുള്ള വൈദ്യുത ഹൈബ്രിഡ് പരിവര്‍ത്തന കിറ്റുകള്‍ കൂടാതെ ബാറ്ററി പാക്കുകളും നിര്‍മിക്കുന്നുണ്ട് (www.retronev.in).ഇവ കൂടാതെ ഇന്ത്യയില്‍ ഈ രംഗത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളും കിറ്റ് വില്‍പന മാത്രം (വാങ്ങുന്നയാള്‍ പരിവര്‍ത്തനം ചെയ്യണം) നടത്തുന്ന കമ്ബനികളും ഉണ്ട്. കയ്യിലുള്ള വാഹനം ഇവി ആയി പരിവര്‍ത്തനം ചെയ്യാൻ പുതിയതു വാങ്ങുന്നതിലും ഏറെ ചെലവു കുറവാണെങ്കിലും അതിനു തുനിയുന്നതിനു മുൻപു സംസ്ഥാന മോട്ടര്‍ വാഹന വകുപ്പിന്റെ അനുമതിയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

കേരളത്തില്‍ ഇത്തരം സെന്ററുകള്‍ക്ക് മോട്ടര്‍ വാഹന വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. അതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നതേയുള്ളൂ. എആര്‍എെഎ സര്‍ട്ടിഫിക്കേഷനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള സെന്ററുകളിലേ ഇവി കിറ്റുകള്‍ ഘടിപ്പിക്കാൻ വാഹനം നല്‍കാവൂ.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights