പ്രണയം തകർന്നു, ഇപ്പോൾ ഡേറ്റിം​ഗിലാണ്; വിവാഹം പിന്നീട്; മംമ്ത

Advertisements
Advertisements

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മമതയുടെ വിശേഷങ്ങളും പലര്‍ക്കും ഉന്മേഷം നൽകുന്നതാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല.

Advertisements

താൻ ഒരാളുമായി ഡേറ്റിം​​ഗിലാണെന്നും അത് നല്ല രീതിയിൽ പോകുന്നുണ്ടെന്നും വെളിപ്പെടുത്തുകയാണ് മംമ്ത ഇപ്പോൾ. വിവാഹം എപ്പോഴും പരി​ഗണനയിലുണ്ട്. ജീവിതം എന്തോക്കെയാണ് കരുതിവച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാമെന്നും താരം പറഞ്ഞു. വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാെന്നും മംമ്ത പങ്കുവചച്ചില്ല. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് താരത്തിന്റെ പ്രതികരണം.

നേരത്തെ ലോസ്ഏഞ്ചൽസിൽ വച്ച് ഒരാളെ കണ്ടുമുട്ടി, പ്രണയത്തിലുമായിരുന്നു. അതൊരു ലോം​ഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് പരാജയപ്പെട്ടു. എന്നെ സംബന്ധിച്ച് ബന്ധങ്ങൾ പ്രധാനമാണെങ്കിലും അതിൽ നിന്ന് അധിക സമ്മർദ്ദങ്ങളുണ്ടാകാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പലവട്ടം അവസരങ്ങൾ നൽകിയിട്ടും അതിൽ മാറ്റമില്ലെങ്കിൽ അത് ഞാനൊരിക്കലും ആ​ഗ്രഹിക്കുന്നില്ല— മംമ്ത പറഞ്ഞു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights