പ്രമേഹമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങൾ

Advertisements
Advertisements

പ്രമേഹമുള്ളവർക്ക് ചില പഴങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ എങ്ങനെ, എത്രമാത്രം കഴിക്കണം എന്ന കാര്യത്തിൽ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ ജിഐ സ്കോറുകളും ഉയർന്ന ഫൈബറും ഉള്ള പഴങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.
പഴങ്ങൾ വളരെ പോഷകഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണമാണ്. ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹമുള്ളവർ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. അതിനാൽ മധുരമുള്ള പഴങ്ങൾ കഴിക്കുന്നതിലും പലരും പൂർണമായും ഒഴിവാക്കാറുണ്ട്. പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, പ്രമേഹരോഗികൾക്കുള്ള സമീകൃതാഹാരത്തിൽ നാരുകളും അവശ്യ പോഷകങ്ങളും നിറഞ്ഞ പഴങ്ങൾ ഉൾപ്പെടുത്തുക. 
പ്രമേഹമുള്ളവർക്ക് ചില പഴങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ എങ്ങനെ, എത്രമാത്രം കഴിക്കണം എന്ന കാര്യത്തിൽ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ ജിഐ സ്കോറുകളും ഉയർന്ന ഫൈബറും ഉള്ള പഴങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കുറഞ്ഞ ജിഐയും ഉയർന്ന ഫൈബറും ഉള്ള പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. 
എല്ലാ പഴങ്ങളും പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന പഞ്ചസാരയും ഉയർന്ന ജിഐ സ്കോറും കുറഞ്ഞ നാരുകളും ഉള്ള പഴങ്ങൾ പരമാവധി ഒഴിവാക്കണം. അമിതമായി പഴുത്ത വാഴപ്പഴം, പൈനാപ്പിൾ, മാമ്പഴം, തണ്ണിമത്തൻ, മുന്തിരി എന്നിവ പ്രമേഹരോഗികൾ ഒഴിവാക്കുക. ഉണക്കമുന്തിരി, ആപ്രിക്കോട്ട്, പഴച്ചാറുകൾ തുടങ്ങിയവയും ഒഴിവാക്കുക.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights