പ്രവാസികളെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായും ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഭരണാധികാരികളാണ് കുവൈത്തിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശൈഖ് സാദ് അല്‍ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സില്‍ ഇന്ത്യൻ കമ്യൂനിറ്റിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തെ അഞ്ച് സാമ്പത്തിക ശക്തികളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. രാജ്യം ഡിജിറ്റലൈസേഷന്റെ പാതയിലാണ്. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഈ മൂല്യങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. മറ്റു രാജ്യങ്ങളിലാണെങ്കിലും ഇന്ത്യക്കാരാണെന്ന മൂല്യം നമ്മള് കൈവിടാറില്ലന്ന് ഉണർത്തിയ പ്രധാനമന്ത്രി ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാൻ പ്രവാസികളെ ക്ഷണിച്ചു.
Advertisements
Advertisements
Advertisements