വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രമാണ് ‘സോമന്റെ കൃതാവ്’.കോമഡി എന്റര്‍ടെയ്‌നര്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്ത്. കുട്ടനാട്ടുകാരനായ സോമന്‍ കൃഷിയുമൊക്കെയായി ജീവിച്ചുവരുകയാണ്. ഒരു കല്യാണം കഴിക്കുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വരുന്ന സംഭവങ്ങള്‍ ഒക്കെയാണ് സിനിമ പറയുന്നത്.
കക്ഷി അമ്മിണിപ്പിള്ള നടി ഫറാ ഷിബിലയാണ് നായിക. മാളികപ്പുറം നടി ദേവനന്ദയാണ് വിനയ്യിന്റെ മകളായി വേഷമിടുന്നത്.ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.
ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന സിനിമ മാസ്റ്റര്‍ വര്‍ക്‌സ് സ്റ്റുഡിയോസ് മിഥുന്‍ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.