Advertisements
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാര്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്കൂളിലും 2023-24 വര്‍ഷം ഉണ്ടായേക്കാവുന്ന വാര്ഡന്, വാച്ച്മാന്, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി, ആയ എന്നീ തസ്തികളില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 2023 മെയ് 18 ന് രാവിലെ 11 മുതല്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും.
ഹോസ്റ്റലുകളില്‍ താമസിച്ച് ജോലിയെടുക്കാന്‍ താല്പര്യമുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പങ്കെടുക്കാം. ദേവികുളം താലൂക്കില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനം ലഭിക്കും. താല്പര്യമുള്ള 45 വയസ് കവിയാത്തവര്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളുമായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം.
Advertisements