വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.കെ വയനാട് സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി ബ്ലോക്ക് കളിവീടിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം ബി.പി.സി കെ.കെ സുരേഷ് നിര്‍വ്വഹിച്ചു. വിശാലമായ പാര്‍ക്ക്, ആകര്‍ഷകമായതും ശിശു സൗഹൃദവുമായ ക്ലാസ് മുറികള്‍, മള്‍ട്ടിമീഡിയ തിയേറ്റര്‍, വിശാലമായ ഡൈനിംഗ് ഹാള്‍, കുട്ടികളുടെ നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിന്ന് സഹായകരമായ ഉപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, പ്രധാനധ്യാപകൻ എൻ.കെ ഷൈബു, പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisements
Advertisements
Advertisements
Related Posts
വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു
- Press Link
- July 3, 2023
- 0
Post Views: 3 ആലപ്പുഴ :ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒഴുക്കുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. 12ഓളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നതാണ് […]
മണിപ്പുര്‍ സംഘര്‍ഷം; ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് ജനക്കൂട്ടം
- Press Link
- June 24, 2023
- 0
Post Views: 13 ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിംഗരേലില്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു. മണിപ്പൂര്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എല്‍ സുസീന്ദ്രോയുടെ ചിംഗരേലിലുള്ള സ്വകാര്യ […]
ആധാര്‍ മെഗാ ഡ്രൈവ് നടത്തും
- Press Link
- June 3, 2023
- 0