പ്രേക്ഷക പ്രീതി നേടി വീണ്ടും “വിഷു”ഹ്രസ്വ ചിത്രം

Advertisements
Advertisements

മനാമ :ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺരാജാണ്‌ . കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്ര സംയോജനവും നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ നിഖിൽ വടകരയാണ് ശബ്‌ദ മിശ്രണം ചെയ്തിരുക്കുന്നത് .മിഥുൻ ഉണ്ണി ശരത് ഉണ്ണി എന്നിവർ സംവിധാന സഹായികളായി പ്രവൃത്തിച്ചിരുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അച്ചു അരുൺരാജ് ,പ്രേം വാവ,സായി അർപ്പിത നായർ ,നീതു രവീന്ദ്രൻ ,വൈഷ്ണവി രമേശ് ,സ്റ്റീവ മെർലിൻ ഐസെക് എന്നിവർ അഭിനയിച്ചിരിക്കുന്നു .ശ്രീജിൻ ചീനിക്കൽ വസ്ത്രാലങ്കാരവും ജെന്നിഫഫർ കഥാപാത്ര നിർണയവും നിർവഹിച്ച വീണ്ടും വിഷു ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ 52.7k വ്യൂവേഴ്‌സുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് .

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights