പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും

Advertisements
Advertisements

പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മുകളെ വിലക്കുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ. വ്യാഴാഴ്ച കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ പണമിടപാടുകളിലും ഉള്‍പടെ എല്ലാവിധ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്കും നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന്‍ ഇനി മുതല്‍ വ്യക്തികളെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.

Advertisements

ഈ ഡിജിറ്റല്‍ യുഗത്തില്‍ പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനും വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കാനും അവസരമൊരുക്കുന്നതാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല്. വീഴ്ചയുണ്ടായാൽ‌ ബന്ധപ്പെട്ട വ്യക്തിയെയും ഡേറ്റ പ്രൊട്ടക്‌ഷൻ ബോർഡിനെയും അറിയിക്കണം. 200 കോടി രൂപ വരെയാണ് പിഴ. ഈ നിയമം അനുസരിച്ച് തന്റെ അനുവാദമില്ലാതെ തന്റെ വിവരങ്ങള്‍ എന്തിനു ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് ചോദിക്കാന്‍ പൗരന് അവകാശമുണ്ടാവും. വിവര ശേഖരണത്തിന്റെ ഉദ്ദേശം വ്യക്തിയെ അറിയിച്ചു അനുമതി വാങ്ങണം. കൂടാതെ എപ്പോള്‍ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും സാധിക്കും.

എന്നാല്‍ വിവിധ സേവനങ്ങൾ, സബ്സിഡി, ലൈസൻസ് തുടങ്ങിയവയ്ക്കായി പൗരന്മാർ നൽകുന്ന വ്യക്തിവിവരങ്ങൾ മറ്റ് പദ്ധതികൾക്കോ സേവനങ്ങൾക്കോ ഉപയോഗിക്കാൻ ബിൽ സർക്കാരുകൾക്ക് അധികാരം നൽകും. നിലവിൽ പക്കലുള്ള വ്യക്തിവിവരങ്ങളും സർക്കാരിന് ഉപയോഗിക്കാം. ഈ അധികാരം സ്വകാര്യസ്ഥാപനങ്ങൾക്കില്ല.

Advertisements

നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി നിലവില്‍ വരും. അപ്പീലുകള്‍ ടെലികോം തര്‍ക്കപരിഹാര അപ്‌ലറ്റ് ട്രൈബ്യൂണലുകള്‍ പരിഗണിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിവരാവകാശ അപേക്ഷയില്‍ കൂടി ഇനി വ്യക്തിവിവരങ്ങള്‍ ലഭ്യമാകില്ല. ഇതിനായി വിവരാകാശ നിയമത്തിലെ 8–ാം വകുപ്പ് ഭേദഗതി ചെയ്യും. ആവശ്യം കഴിയുകയോ വ്യക്തികൾ ആവശ്യപ്പെടുകയോ ചെയ്താൽ സ്ഥാപനങ്ങൾ വ്യക്തിവിവരങ്ങൾ മായിച്ചുകളയണം. നൽകിയ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ അവ തിരുത്താനും മാറ്റം വരുത്താനുമുള്ള അവകാശമുണ്ട്. മരണത്തിനു ശേഷം ഡേറ്റയുടെ അവകാശം നോമിനിക്ക് തീരുമാനിക്കാം.

ബില്ലിന്റെ അവതരണത്തിന് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. വ്യക്തിഗത വിവരങ്ങളില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നു അവര്‍ ആരോപിച്ചു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights