ബറോസ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റിലീസ് ചെയ്തു ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ 21ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. 60ലധികം രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടാകും. എന്തായാലും ഈ ഫാന്റസി ഡ്രാമ മൂവിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
സ്‌പെഷ്യല്‍ എഫക്ട്‌സ് ജോലികള്‍ ഇന്ത്യയിലും തായ്‌ലന്റിലുമായി നടക്കും. മറ്റ് ജോലികള്‍ എല്ലാം പൂര്‍ത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.