കമ്മ്യൂണിസ്റ്റുകാരനായ വട്ടക്കുട്ടേല്‍ ചേട്ടായിയുടെയും മകന്‍ ബെന്നിയുടേയും അവന്‍ ഇഷ്ടപ്പെടുന്ന പൊന്നില പെണ്‍കുട്ടിയുടെയും കഥയാണ് ‘തീപ്പൊരി ബെന്നി’പറയുന്നത്. അര്‍ജുന്‍ അശോകനും ജഗദീഷും നിറഞ്ഞുനില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. അച്ഛനും മകനുമായി ഇരുവരും വേഷമിടുന്നു.നായിക കഥാപാത്രമായി ‘മിന്നല്‍ മുരളി’ ഫെയിം ഫെമിന ജോര്‍ജ്ജുമെത്തുന്നു. ഈ മാസം ഇരുപത്തിരണ്ടാം തീയതി ചിത്രം തിയറ്ററുകളില്‍ എത്തും.
ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്
Advertisements
Advertisements
Advertisements