ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

Advertisements
Advertisements

ടിബറ്റന്‍ അതിര്‍ത്തിയില്‍ ഡാം പണിത് വെള്ളം ചൈനയിലേക്ക് തിരിച്ച് വിടാനുള്ള ശ്രമങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യയില്‍ വലിയ തോതിലുള്ള പരിസ്ഥിതിക, ജല പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കും. ടിബറ്റിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യാർലുങ്-സാങ്പോ നദിയുടെ (ഇന്ത്യയില്‍ ഇത് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു) താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട് പോവുകയാണെന്ന് വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റ്, ഇരുരാജ്യങ്ങളുടെയും ശക്തമായ സൈനിക സന്നാധിത്യമുള്ള പ്രദേശത്ത് നിര്‍മ്മിക്കപ്പെടുന്ന അണക്കെട്ട് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സൗകര്യമായ ‘ത്രീ ഗോർജസ് ഡാം’ മിനെ മറികടക്കുമെന്നും റിപ്ോര്‍ട്ടുകള്‍ ചൂണ്ടിിക്കാട്ടുന്നതായി യൂറോഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും പദ്ധതികളുടെ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ചൈന ഇതുവരെ വ്യക്തമാക്കാത്തതിനാൽ അവ നിഗൂഢതമായി നില്‍ക്കുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights