അമിത ഭക്തിയും ഒരുതരം മാനസിക രോഗമാണെന്നു പറയാതെ വയ്യ. ഭക്തി മൂത്ത് കണ്ണു കാണാതായി എന്നൊക്കെ പഴമക്കാർ പറഞ്ഞു നിങ്ങൾ കേട്ടിരിക്കും. എന്നാൽ ഭക്തി മൂത്ത് ആരാധനാ മൂർത്തിക്കും കമ്മിറ്റിക്കാർക്കും ഒരുപോലെ ‘ചെക്ക്’ വച്ച ഒരു ഭക്തന്റെ കഥയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ദൈവത്തെ ചതിക്കുന്നവൻ എന്ന ടാഗ്‌ലൈനോട് കൂടി ആശിഷ് എന്ന വ്യക്തിയാണ് ഈ ‘ചെക്ക്’ കഥ ട്വിറ്ററിലൂടെ പുറംലോകവുമായി പങ്കുവച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണത്ത് സമുദ്ര നിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിംഹാചലം ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വമി വരി ദേവസ്ഥാനം ആണ് സംഭവം നടന്ന സ്ഥലം. പതിവ് പോലെ അമ്പലത്തിലെ ഭണ്ഡാരം തുറന്നു പരിശോധിക്കുന്ന തിരക്കിലായിരുന്നു കമ്മിറ്റിക്കാർ. അപ്പോഴാണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ചെക്ക് ലഭിക്കുന്നത്. ആയിരകണക്കിന് ഭക്തർ എത്തുന്ന അമ്പലത്തെ സംബന്ധിച്ച് ആദ്യമായല്ല ഭണ്ഡാരത്തിൽ നിന്നു ചെക്ക് ലഭിക്കുന്നത്.
എന്നാൽ ചെക്കിലെ പൂജ്യങ്ങൾ കണ്ട കമ്മിറ്റിക്കാരുടെ കണ്ണുതള്ളിയെന്നു തന്നെ വേണം പറയാൻ. 100 കോടി രൂപയായിരുന്നു ഭക്തി മൂത്ത ഭക്തൻ ദൈവത്തിനായി ചെക്കിൽ എഴുതിപിടിപ്പിച്ചിരുന്നത്. ചെക്ക് മാറാൻ സന്തോഷത്തോടെ ബാങ്കിലെത്തിലയപ്പോഴാണ് കമ്മിറ്റിക്കാർ ഭക്തന്റെ കപട ഭക്തി മനസിലാക്കിയത്. ചെക്ക് നൽകിയ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നയ് വെറും 17 രൂപ മാത്രമാണ്.
ദിവസേന ആയിരകണക്കിന് തീർഥാടകരും, ഭക്തരും എത്തുന്ന അമ്പലത്തെ സംഭവിച്ച് ഇത് ആദ്യ സംഭവമായിരുന്നു. നിരവധി ഭക്തർ ക്ഷേത്രത്തിന്റെ പരിപാലനത്തിനും ജീവകാരുണ്യ സംരംഭങ്ങൾക്കും സാമ്പത്തികമായി സംഭാവന ചെയ്യാറുണ്ടെന്ന് കമ്മിറ്റിക്കാർ പറയുന്നു. വരംഗ് ലക്ഷ്മി നരസിംഹ ദേവസ്ഥാനം എന്ന പേരിലുള്ള ആളുടേതാണ് ചെക്കെന്നു വ്യക്തമാണ്. പക്ഷെ ഭക്തൻ എന്തിന് ഇത്തരമൊരു പ്രവർത്തി ചെയ്തുവെന്ന കാര്യമാണ് അറിയാത്തത്.
ദേവസ്ഥാനം ബോധപൂർവം തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ക്ഷേത്ര ഭാരവാഹികൾ നൽകിയിട്ടുണ്ട്. വിഷയം ഗൗരവമായി കാണുന്നുവെന്നും വേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്രം അധികാരികൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 100 കോടിയുടെ വണ്ടിച്ചെക്ക് ഭഗവാന് സമർപ്പിച്ച ദേവസ്ഥാനത്തിന്റെ ഉദ്ദേശശുദ്ധി തന്നെയാമ് കമ്മിറ്റിക്കാരെ കുഴയ്ക്കുന്നത്.