നടി അനസൂയ ഭരദ്വാജ് പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഭർത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
നാല്‍പതുകളിലേക്കു കടക്കുന്ന അനസൂയയെ കണ്ടാല്‍ പ്രായം തോന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുപ്പത്തിയൊൻപതുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല. ഷൂട്ടിങ് ഇല്ലെങ്കില്‍ എല്ലാ ദിവസവും ജിം പരിശീലനം നിർബന്ധമാണ്.
More photos click link
https://www.instagram.com/p/C7TJ8NVxJFf/?igsh=MXZ5eTljaDJkc2pjMw==
സാക്ഷി ടിവിയില്‍ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളില്‍ അവതാരകയായി. 2003 ല്‍ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ സിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു. തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുള്‍പ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി. ‘പുഷ്പ 2’ ആണ് നടിയുടെ പുതിയ റിലീസ്. ദാക്ഷായണി എന്ന നെഗറ്റിവ് റോളിലാണ് അനസൂയ എത്തുന്നത്.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.