ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.കമ്പളക്കാട് വെണ്ണിയോട് ആണ് സംഭവം നടന്നത്.
ഭർത്താവ് മുകേഷ് ഭാര്യ അനിഷ (34) യെ കുടുംബ വഴക്കിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.ഇന്നലെ രാത്രി 10:00 മണിയോടെ ആയിരുന്നു സംഭവം.കൊലപാതക ശേഷം പ്രതി തന്നെ വിവരം ഫോണിലൂടെ പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് കമ്പളക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മേലുള്ള സംശയ രോഗമാണ് ഇയാൾ അനുഷയെ കൊലപെടുത്താൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.