മതിവരാത്ത വയനാടൻ കാഴ്ചകളിലേക്ക്; ഒറ്റ ദിവസം കൊണ്ട് 5 ഇടങ്ങൾ കാണാം, കുറഞ്ഞ ചെലവിൽ

Advertisements
Advertisements

വയനാട്, ഒരിക്കലെങ്കിലും പോയില്ലെങ്കിൽ പിന്നെ എന്ത് യാത്രപ്രേമികൾ അല്ലേ. വയനാടിന്റെ സൗന്ദര്യം അങ്ങനെ എളുപ്പം കണ്ട് തീർക്കാൻ സാധിക്കില്ല. എന്നിരുന്നാലും കഴിവതും സ്ഥലങ്ങൾ ഒറ്റയാത്രയിൽ കണ്ട് തീർക്കാനായാലോ? അങ്ങനെയൊരു യാത്ര ഒരിക്കുകയാണ് കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ.

Advertisements

സപ്റ്റംബർ 24 ന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെട്ട് രാത്രി 10:30 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ച് വിശദമായി വായിക്കാം.

തുഷാരഗിരി വെള്ളച്ചാട്ടം- യാത്രയിലെ പ്രധാന കാഴ്ചകളിലൊന്ന് തുഷാരഗിരി വെള്ളച്ചാട്ടമാണ്.പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന തുഷാരഗിരി ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ്.ഈരാറ്റുമുക്ക്, മഴവില്ല‌്‌ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുമാണ് ചാലിപ്പുഴയിൽ ഉള്ളത്. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം തീർച്ചയായും നിങ്ങളെ സന്തോഷിപ്പിക്കും.

Advertisements

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം-കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വേറിട്ട സംരഭമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ച മരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂര ഉല്‍പ്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി ഇവിടെ ഉണ്ട്. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും.

ലക്കിടി വ്യൂ പോയിന്റ്-സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലക്കിടി വ്യൂ പോയിന്റെ താമരശ്ശേരി ചുരത്തിന്‍റെ കൊടുമുടിയിലാണ്.ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്ന് കൂടിയാണ് ലക്കിടി. ലക്കിടി വ്യൂ പോയിന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ല മുഴുവൻ ഒരു ഭൂപടം പോലെ കാണാൻ സാധിക്കും.

പൂക്കോട് തടകാം-വയനാട്ടിലെ ശുദ്ധജല തടാകമാണ് പൂക്കോട്. സഞ്ചാരികളെ ആസ്വദിക്കുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത. പൂക്കോട് തടാകത്തിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ഉണ്ട്.

ഹണി മ്യൂസിയം- ലക്കിടിയിലാണ് ഹണി മ്യൂസിയം. തേനീച്ചകളുടേയും തേനീച്ചക്കൂടിന്റെയും രൂപത്തിലാണ് മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. മധുരമൂർന്ന തേൻ വാങ്ങാം എന്ന് മാത്രമല്ല കേൻ ശേഖരണത്തിനെ കുറിച്ച് എല്ലാ വിവരങ്ങളും ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കും.

1310 രൂപയാണ് പാക്കേജ് തു

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 8089463675, 9496131288.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights