മദ്യം കഴിക്കുന്നവർക്ക് ക്യാൻസര്‍ സാധ്യത കൂടുതല്‍

Advertisements
Advertisements

ഇത്തിരി മദ്യം കഴിക്കുന്നത് പ്രേശ്നമല്ലെന്ന് ധരിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ മദ്യം ലഹരി മാത്രമല്ല, അർബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്. അമേരിക്കൻ അസോസിയേഷൻ ഓഫ് ക്യാൻസർ റിസർച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന ക്യാൻസറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം ക്യാൻസർ വരാനുള്ള സാധ്യകള്‍ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോർമോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ ക്യാൻസർ പടരാനുള്ള സാധ്യതറേുന്നു. ഗർഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതേസമയം, എല്ലാ മദ്യപാനികള്‍ക്കും ക്യാൻസർ വരുമെന്നാണ് പഠനം പറയുന്നത്. പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. മദ്യത്തിലടങ്ങിയിട്ടുള്ള എഥ്നോള്‍ ആണ് കാൻസറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മദ്യപാനം ആരോഗ്യത്തിന്
തീർത്തും ഹാനികരം

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights