മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാർന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ അഭിനയപ്രതിഭാസത്തിന് ഇന്നും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകർ പറയുന്നത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
മമ്മൂട്ടി തന്നെയാണ് ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ ബുഡാപെസ്റ്റിൽ’, എന്നാണ് ഫോട്ടോകൾക്ക് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.