സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി നിറഞ്ഞുനില്‍ക്കുന്ന തൃഷയും ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ടൊവിനോ നായകനായ ചിത്രത്തില്‍ അലീഷ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവ് തൃഷ ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ നായകനായ ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് തൃഷ. മലയാളസിനിമയുടെ ലക്കി സ്റ്റാറാണ് ടൊവിനോയെന്ന് തൃഷ പറഞ്ഞു.
ടൊവിനോയുടെ ഫിലിം സെലക്ഷന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അയാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. ഓരോ സിനി തെരഞ്ഞെടുക്കുമ്പോഴും അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ചിന്തിക്കാതെ അതില്‍ എന്ത് വ്യത്യസ്തത കൊണ്ടുവരാമെന്നാണ് ടൊവിനോ ആലോചിക്കുന്നതെന്ന് തൃഷ പറഞ്ഞു.