മസാജ് പാർലറിന്റെ മറവിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ; ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തു

Advertisements
Advertisements

മസാജ് പാര്‍ലറുകള്‍ വഴി സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ ആറ് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ആറ് ഏഷ്യക്കാരെ പിടികൂടിയത്. മസാജ് പാര്‍ലറില്‍ നിന്നാണ് ആറ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്. പണം വാങ്ങി സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അികൃതര്‍ക്ക് കൈമാറി.

Advertisements

കഴിഞ്ഞ ദിവസം കുവൈത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരായ 67 പ്രവാസികള്‍ അറസ്റ്റിലായിരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്‌സ് എന്നിവ സംയുകതമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് മിന്നല്‍ സുരക്ഷാ ക്യാമ്ബയിന്‍ നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

കുവൈത്തില്‍ അടുത്തിടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്‌ സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights