മാലിന്യം വലിച്ചെറിയുന്നവർക്ക് അരലക്ഷം രൂപ പിഴയും മൂന്നു വർഷം വരെ തടവും

Advertisements
Advertisements

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് കർശന വ്യവസ്ഥകളോടെ തയ്യാറായി. മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴയും കോടതിവിചാരണയ്‌ക്കു വിധേയമായി ജയിൽശിക്ഷ വരും.അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും.മാലിന്യം വലിച്ചെറിഞ്ഞാൽ ഇപ്പോഴുള്ള 250 രൂപയുടെ തത്സമയപിഴ 5000 ആക്കാനാണ് ശുപാർശ. പരമാവധി 50,000 ആക്കും.

Advertisements

മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. മുനിസിപ്പാലിറ്റി നിയമം ഭേദഗതിചെയ്തശേഷം വൈകാതെ, പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാവും. മാലിന്യസംസ്‌കരണരംഗത്ത് സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, പദ്ധതിമേൽനോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്‌കരണനിധി തുടങ്ങിയവയും നിയമപരമായി ഉറപ്പാക്കും.

വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്‌ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. കോടതിവിചാരണയ്‌ക്കുശേഷമേ പിഴചുമത്താൻ സെക്രട്ടറിക്ക് അധികാരമുണ്ടായിരുന്നുള്ളൂ. പുതിയ നിയമത്തിൽ ആളുകളുടെ കുറ്റസമ്മതമനുസരിച്ച് പിഴചുമത്താം. മാലിന്യനിർമാർജനത്തിൽ സെക്രട്ടറിക്കാണ് ഉത്തരവാദിത്തം വീഴ്ചവന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടി.കുറ്റം നിഷേധിക്കുന്നവർ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. കുറ്റം തെളിഞ്ഞാൽ തടവുശിക്ഷ.

നിലവിൽ സർക്കാർ ഉത്തരവുകളിലേ യൂസർ ഫീ വ്യവസ്ഥയുള്ളൂ. ഇത് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചു. യൂസർ ഫീ കുടിശ്ശിക കെട്ടിടനികുതിക്കൊപ്പം ഈടാക്കാം.തദ്ദേശസ്ഥാപനങ്ങളിൽ തുടങ്ങാനിരിക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികളെ അതതിടത്തെ ജനപ്രതിനിധികൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമപരമാക്കും. ജനപ്രതിനിധികളുടെ എതിർപ്പും പ്രതിഷേധങ്ങളുമൊക്കെ നിയമഭേദഗതിയിലൂടെ നിയന്ത്രിക്കും.ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ വ്യവസ്ഥവേണമെന്ന ചർച്ച വന്നെങ്കിലും പിന്നീടതു വേണ്ടെന്നുവച്ചു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights