മികച്ച പ്രതികരണം ലഭിച്ച് ‘മാമന്നന്‍’

Advertisements
Advertisements

രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകമനസില്‍ ഇടംപിടിച്ച മാരി സെല്‍വരാജ് എന്ന സംവിധായകന്‍, ഇതുവരെ കാണാത്തതരം കഥാപാത്രമായി വടിവേലു, ഒപ്പം ഫഹദ് ഫാസില്‍. മാമന്നന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന് പ്രേക്ഷകര്‍ക്ക് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ 29 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒപ്പം മികച്ച ഓപണിംഗും ലഭിച്ചു. പോസിറ്റീവ് പബ്ലിസിറ്റി ആദ്യ വാരാന്ത്യ കളക്ഷനെ ഏറെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Advertisements

ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 10 കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ഉദയനിധി സ്റ്റാലിന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് നായിക. വടിവേലുവിന്‍റെയും ഫഹദ് ഫാസിലിന്‍റെയും പ്രകടനങ്ങളാണ് ഏറ്റവുമധികം കൈയടി നേടുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights