മിന്നൽ മുരളിയെ തൊട്ടുള്ള കളി വേണ്ട; വിലക്കുമായി കോടതി, ധ്യാനിന്റെ ‘ഡിറ്റക്ടീവ് ഉജ്വലൻ’ പ്രതിസന്ധിയിൽ

Advertisements
Advertisements

കൊച്ചി: ടൊവിനോ നായകനായെത്തിയ സൂപ്പർ ഹിറോ ചിത്രം മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്സിൽ സിനിമ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കോടതി. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക്.

Advertisements

മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ, ഗ്രാഫിക് നോവലുകൾ, സ്പിൻ-ഓഫ് സിനിമകൾ എന്നിവയുടെ നിർമാണത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡിറ്റക്ടീവ് ഉജ്വലന്റെ നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മിന്നല്‍ മുരളി സിനിമയെ സംബന്ധിച്ച കോപ്പിറൈറ്റ് പോളിസികള്‍ ലംഘിക്കപ്പെടാന്‍ പാടില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനായിരുന്നു ഡിറ്റക്ടീവ് ഉജ്വലന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മിന്നൽ മുരളിയിലെ കഥാപാത്രങ്ങൾക്കും സ്ഥലങ്ങൾക്കും ടീസ‌റിൽ റഫറൻസുകളുണ്ടായിരുന്നു.

മിന്നല്‍ മുരളി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘മിന്നല്‍ മുരളി യൂണിവേഴ്‌സിന്’ രൂപം നല്‍കുമെന്ന് നിർമ്മാതാവ് സോഫിയ പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights