മിന്നൽ മുരളി വീണ്ടും എത്തുന്നു; അപ്ഡേറ്റുമായി ബേസിൽ

Advertisements
Advertisements

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യ ഒട്ടാകെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന പരിവേഷവും സ്വന്തമാക്കി. മിന്നൽ മുരളിയായി ടൊവിനോ കസറിയപ്പോൾ, വില്ലനായി ​ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ചർച്ചകൾ സജീവമായിരിക്കെ പുതിയ ഭാവത്തിൽ മിന്നൽ മുരളി എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ബേസിൽ.

Advertisements

പ്രമുഖ കോമിക് മാ​ഗസിനായ ടിങ്കിളിലൂടെ ആണ് മിന്നൽ മുരളി വീണ്ടും എത്തുന്നത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പ്രസിദ്ധമായ സാൻഡിയാ​ഗോ കോമിക് കോണിൽ വെച്ച് മിന്നൽ മുരളിയെ അവതരിപ്പിക്കും.

അതേസമയം, മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ബേസിൽ പറഞ്ഞത് ഇങ്ങനെ, “മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും. സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭ​ഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആ​ഗ്രഹം”. രണ്ടാം ഭാ​ഗം ചെയ്യുമ്പോള‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുൻപൊരു അഭിമുഖത്തിൽ ബേസിൽ പറഞ്ഞിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights