മുടികൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം? പല മരുന്നുകളും ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ?. മുടിയുടെ ആരോഗ്യത്തിന് ചില പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. മുടിയെ കരുത്തുള്ളതാക്കാൻ മികച്ചതാണ് ഉലുവ. ഉലുവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടിയുടെ വേരുകൾക്ക് പോഷകങ്ങളും ഓക്സിജനും ലഭിക്കാൻ സഹായിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.
മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന പ്രോട്ടീനിൻ്റെ സമൃദ്ധമായ ഉറവിടം കൂടിയാണ് ഉലുവ. നൂറു ഗ്രാം ഉലുവയിൽ 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കുന്നതിനും തലയോട്ടിയിലെ എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. താരൻ, അമിതമായ എണ്ണമയം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാൻ ഉലുവ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകുകയും മുടി വളർച്ചയെ തടയുകയും ചെയ്യുന്നു.
രണ്ട് ടീസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഉലുവ അരച്ച് പേസ്റ്റാക്കുക. ശേഷം ആ ഉലുവ പേസ്റ്റ് തലയിൽ പുരട്ടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം അൽപം നേരം മുടിയിൽ ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക
Advertisements
Advertisements
Advertisements