മുട്ടയേക്കാൾ പ്രോട്ടീ‌ൻ സമ്പന്നമൊക്കെ തന്നെ, അൽപം ശ്രദ്ധിച്ചില്ലെങ്കിൽ ‘ചങ്ക്’ ശത്രുവാകും! സോയ ചങ്ക്സിനോട് ചങ്ങാത്തം കൂടുന്നവർ ഇതറിഞ്ഞ് വച്ചോളൂ..

Advertisements
Advertisements

സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയ ചങ്ക്സ്. കൊഴുപ്പ് വളരെ കുറ‍ഞ്ഞ ഇത് ഭാരം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ആർത്തവവിരാമ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഹോർമോൺ വ്യതിയാനത്തെ കുറയ്‌ക്കാനും സോയ ചങ്ക്സ് സഹായിക്കും ദിവസവും സോയ ചങ്ക്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോയെന്ന് ആലോചിക്കാത്തവർ ചുരുക്കമായിരിക്കും. പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയതാണ് സോയ ചങ്ക്സെങ്കിലും അമിതമായാൽ പണി പാളുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്ന സംസ്കരിച്ചയാണ് സോയ ചങ്ക്സ് വിപണിയിലെത്തുന്നത്. അതിനാൽ കാര്യമായ അളവിൽ പ്രോട്ടീൻ ലഭിക്കണമെന്നില്ല. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നതിന് പ്രകൃതിദത്തമോ, പ്രോസസ് ചെയ്യാത്ത രൂപത്തിലോ കഴിക്കുന്നതാണ് നല്സോയ ചങ്ക്സ് അമിതമായി കഴിച്ചാൽ ഹോർമോൺ വ്യതിയാനം സംഭവിക്കാൻ സാധ്യതയേറെയാണ്. ആഴ്ചയിൽ‌ നാല് തവണയിലധികം കഴിക്കുന്നത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം. സോയ ഉൽപന്നങ്ങളിലെ ഐസോഫ്ലേവോൺ സംയുക്തമാണ് ഇതിന് കാരണം. ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights