മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ 10 മരണം. മൈസൂരുവിലെ ടി നരസിപുരയിലാണ് സംഭവം. ബെല്ലാരി സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മൈസൂരുവിൽ വിനോദയാത്രയ്ക്കാണ് ഇവരെത്തിയത്. 13 പേരാണ് ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത്. ഇതിൽ പത്ത് പേരും മരിച്ചു. മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്.
Advertisements
Advertisements
Advertisements