മലയാളത്തിലെ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും നായികാ നായകന്മാരായി എത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
Advertisements
Advertisements
മോഹന്‍ലാലിന്റെ 356-ാം ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുമെന്നാണ് വിവരം. നസിറുദ്ധീന്‍ ഷായും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയേക്കും. എ.ആര്.റഹ്മാന് ആയിരിക്കും സംഗീതം. പൂര്‍ണമായി കുടുംബപശ്ചാത്തലത്തിലായിരിക്കും ചിത്രമെന്നും ഗോസിപ്പുകള്‍ ഉണ്ട്.
അമല്‍ നീരദ് സംവിധാനം ചെയ്ത സഗര് ഏലിയാസ് ജാക്കിയിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ഒന്നിച്ചത്.
Advertisements