മോഹൻലാലിന്റെ വീട്ടിൽ ‘രങ്കണ്ണ’ന്റെ സർപ്രൈസ് വിസിറ്റ്; ‘എടാ മോനെ ലവ് യൂ’

Advertisements
Advertisements

മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സുഹൃത്ത് സമീർ ഹംസയും പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് അതിൽ ശ്രദ്ധേയം. ഈ ചിത്രത്തിന് മോഹൻലാൽ നൽകിയ അടിക്കുറിപ്പും സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി. ‘‘എടാ മോനെ! ലവ് യൂ’’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്.

Advertisements

കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽവച്ചുള്ള ഈ കൂടിക്കാഴ്ചയുടെ റീൽ വിഡിയോ സമീര്‍ ഹംസയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഫഹദ്, മോഹൻലാലിനെ കാണാനെത്തിയത്. പിന്നീട് ഏറെ സമയം ചിലവിട്ട ശേഷമാണ് ഫഹദ് മടങ്ങിയതും. തികച്ചും സ്വകാര്യ സന്ദർശനമായിരുന്നു.

മാത്യുവിന്റെയും രങ്കണ്ണന്റെയും കൂടിച്ചേരൽ എന്നായിരുന്നു പ്രേക്ഷക കമന്റുകൾ. ‘ജയിലർ’ സിനിമയിലെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷർട്ടാണ് മോഹൻലാൽ ധരിച്ചതെന്നതും പ്രത്യേകതയാണ്. മോഹൻലാൽ അടുത്തിടെയാണ് ‘ആവേശം’ സിനിമ കാണുന്നത്. സിനിമ ഏറെ ഇഷ്ടപ്പെട്ട താരം ഫഹദിനെ വിളിച്ചും ഇക്കാര്യം പങ്കുവച്ചിരുന്നു. ഇനി ഇവർ ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights