യൂട്യൂബ് ചാനലുകൾക്ക് പണിവരുന്നു; ഉള്ളടക്കം പരിശോധിച്ച് ബ്ലോക്ക് ചെയ്യാൻ ഐ.ടി സെക്രട്ടറി നോഡല്‍ ഓഫിസർ

Advertisements
Advertisements

യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യാനായി ഡെസിഗ്‌നേറ്റഡ് ഓഫിസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫിസറായി നിയമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കാലികവും ഗൗരവമുള്ളതുമായ വിഷയമാണിതെന്നും സമഗ്ര നിയമനിർമാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പി.വി. അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Advertisements

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫിസര്‍ക്ക് ശിപാർശ നല്‍കാം. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വിവരങ്ങള്‍ നിയമവിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആൻഡ്​ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്.

ഇങ്ങനെ പ്രചരിക്കുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യാനായി 2009ലെ ഇൻഫർമേഷൻ ടെക്​നോളജി റൂളുകൾ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്‌നേറ്റഡ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫിസർക്കാണ് പരാതികളിൽ നോഡൽ ഓഫിസർ ശിപാർശ നൽകുക.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights