ശ്രീ അനന്തപത്മനാഭസ്വാമിയുടെ സ്വർണ്ണവും വജ്രവും പതിച്ച പ്രത്യേക പ്രതിമ രൂപകൽപ്പന ചെയ്ത് ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡ് . 8 ഗിന്നസ് റെക്കോർഡുകൾ ഉള്ള ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലേഴ്‌സാണ് സ്വർണ്ണ പ്രതിമ ഒരുക്കുന്നത് .
തിരുവനന്തപുരത്തെ ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നതെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു .18 അടി നീളമാണ് ഇതിനുള്ളത്. രണ്ടര കിലോ സ്വർണവും 75,89 വജ്രങ്ങളുമാണ് ഈ പ്രതിമ തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 32 കലാകാരന്മാർ ദിവസവും 16 മണിക്കൂർ അധ്വാനിച്ചാണ് ഈ പ്രതിമ നിർമിച്ചത് . രണ്ട് മാസം കൊണ്ടാണ് ഇത് തയ്യാറായത്. ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലേഴ്‌സിന് 8 ഗിന്നസ് റെക്കോർഡുകൾ ഉണ്ട് എന്നതാണ് പ്രത്യേകത.