രഹസ്യകോഡിട്ട് പൂട്ടാം രഹസ്യ ചാറ്റുകൾ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Advertisements
Advertisements

രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആൻഡ്രോയിഡിലെ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകൾ തുറക്കാൻ ചാറ്റ് ലിസ്റ്റിൽ താഴേക്ക് സ്വൈപ്പ് ചെയ്താൽ മതി. എന്നാൽ രഹസ്യ കോഡ് നൽകി കഴിഞ്ഞാൽ അവ ഹൈഡ് ചെയ്യപ്പെടും. ആപ്പ് സെക്യുരിറ്റി ഫീച്ചറും അടുത്തിടെ വർധിപ്പിച്ചിരുന്നു.

Advertisements

ഇത് സെറ്റ് ചെയ്യാനായി മെനുവിൽ ചാറ്റ് ലോക്ക് സെറ്റിങ്സ് ഓപ്പൺ ആക്കുക, ടോഗിൾ ലോക്ക് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്ത ശേഷം രഹസ്യകോഡ് നല്കുക. ഓർത്തിരിക്കാനാകുന്ന രഹസ്യ കോഡ് വേണം നല്കാൻ. സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് ചാറ്റ് കണ്ടെത്താനാകുമെന്ന പ്രത്യേകതയുണ്ട്. അതേസമയം വാട്സ്ആപ്പ് ചാനലുകൾക്ക് ഉപയോക്തൃനാമം നല്കാൻ അനുവദിക്കുന്ന ഒരു ഫീച്ചർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

നേരത്തെ വാട്സ്ആപ്പിൽ തീയതി അനുസരിച്ച് മെസെജ് സെർച്ച് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചു. ഏതെങ്കിലും മെസെജ് സെർച്ച് ചെയ്യുമ്പോൾ ഇത് പ്രയോജനപ്പെടും. വാട്സ്ആപ്പ്പ്പിന്റെ ബീറ്റാ പതിപ്പിൽ ഈ അപ്ഡേറ്റ്സ് ലഭ്യമാണ്. വീഡിയോകളും വോയ്‌സ് നോട്ടുകളും പോലുള്ളവയും പെട്ടെന്ന് കണ്ടുപിടിക്കാൻ ഇത് സഹായിക്കും. വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ‌ പുതുതായി ചേർത്ത ഐക്കണിൽ ക്ലിക്കുചെയ്യുമ്പോൾ കലണ്ടർ കാണാനാകും. ഒരു നിർദ്ദിഷ്ട തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനോടുകൂടിയ കലണ്ടറാണിത്. അതിൽ നിന്ന് തീയതി തെരഞ്ഞെടുത്താൽ മെസെജുകൾ പെട്ടെന്ന് കണ്ടെത്താനാകും.

Advertisements

പുതിയതായി വാട്സ്ആപ്പ് കോളിൽ ഐ.പി അഡ്രസ് പ്രൊട്ടക്ട് ചെയ്യാനുള്ള ഫീച്ചറാണ് ആപ്പ് അവതരിപ്പിച്ചത്. ഇതനുസരിച്ച് കോളിലുള്ള മറ്റ് വ്യക്തിക്ക് നിങ്ങളുടെ ലൊക്കേഷനും ഐപി അഡ്രസും കണ്ടെത്താനാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബീറ്റാ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ വരും ദിവസങ്ങളിൽ ലഭ്യമാക്കും.
പ്രൈവസി സെറ്റിങ്സ് പേജിലാണ് പുതിയ ഫീച്ചർ ആഡ് ചെയ്തിരിക്കുന്നത്. പ്രൈവറ്റ് ഐ.പി അഡ്രസ് ഇൻ കോൾസ് എന്ന ഓപ്ഷനാണ് ലഭിക്കുക. പുതിയ ഫീച്ചർ അനുസരിച്ച് കോളുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആക്കും. സെക്യുരിറ്റി ഫീച്ചർ കൂടുന്നത് കോളിന്റെ ക്വാളിറ്റിയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights