രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് ‘ആക്റ്റീവ് പ്ലാനറ്റ്’ കോഴിക്കോട്

Advertisements
Advertisements

കോഴിക്കോട്: കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്കുകളിലൊന്നായ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടി മണിമലയിൽ (കോഴിക്കോട് ജില്ല) പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യവസായിയായ നിസാർ അബ്ദുള്ളയാണ് പാർക്കിന്റെ സ്ഥാപകൻ. അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്.

Advertisements

രണ്ടരലക്ഷം സ്ക്വയർഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്ക്വയർഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും സ്ഥാപിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ഉല്ലസിച്ച് സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാർക്കിൽ ഉണ്ട്.

Advertisements

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights