രാജ്യത്തെ പടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ കനത്ത മഴക്ക് സാധ്യത. വരുന്ന നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ദക്ഷിണമേഖലയില്‍ മഴ കനക്കാനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഉത്തരാഖണ്ഡില്‍ വീണ്ടും മഴ കനത്തതോടെ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണില്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ് യമുനോത്രി ദേശീയ പാതയുള്‍പ്പെടെ സംസ്ഥാനത്തെ 241 റോഡുകളിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഗതാഗതം പുനസ്ഥാപിക്കാന്‍ ഇരുനൂറിലധികം ജെ.സി.ബികളാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. അതേസമയം ഗംഗാ നദിയിലെ ജലനിരപ്പ് 292.80 മീറ്ററിലെത്തിയതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയില്‍ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ടാണ്. കഴിഞഅഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം മഴ കനത്തതോടെ ഹിമാചല്‍ പ്രദേശില്‍ ഒമ്ബത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യമുനാ നദി വീണ്ടും കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു