റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Advertisements
Advertisements

റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ നിയമങ്ങൾക്ക് കീഴിലുള്ള നിരോധിത സംഘടനയായാണ് വാഗ്നർ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്. ഇതോടെ വാഗ്നര്‍ സംഘങ്ങളെ അനുകൂലിക്കുന്നവർക്ക് 14 വർഷം തടവോ, പിഴയോ അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഇസ്‌ലാമിക് സ്റ്റേറ്റിനും, അൽ–ഖ്വയ്‌ദയ്‌ക്കും തുല്യമാക്കിയാണ് വാഗ്നർ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്.

Advertisements

‘‘വാഗ്നർ ഗ്രൂപ്പ് അക്രമാസക്‌തവും വിനാശകരവുമായ ഒരു സംഘടനയാണ്. അതിനെ വ്‌ളാഡിമിർ പുട്ടിന്റെ റഷ്യയുടെ വിദേശത്ത് സൈനിക ഉപകരണമാക്കി പ്രവർത്തിച്ചതായി’’ ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി സുവെല്ലാ ബ്രാവർമാൻ പറഞ്ഞതായി മാധ്യമറിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്.

യുക്രെയ്‌നെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു വാഗ്നർ ഗ്രൂപ്പ്. ഇതിനിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യെവ്ഗിനി കൊല്ലപ്പെട്ടത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights