റിലയന്‍സ് ജിയോയ്ക്ക് 7 വയസ്സ് : ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു

Advertisements
Advertisements

2016 സെപ്തംബറില്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വലിയ മാറ്റങ്ങളുമായി തുടക്കമിട്ട റിലയന്‍സ് ജിയോയ്ക്ക് ഇന്ന് 7 വയസ്സ്. ഏഴ് വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായി, ജിയോ സെപ്റ്റംബര്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള റീചാര്‍ജുകള്‍ക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും പ്രഖ്യാപിച്ചു. 299, 749, 2,999 രൂപയുടെ റീചാര്‍ജ് പ്ലാനുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.

Advertisements

 

  • 299 രൂപ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും

ജിയോയില്‍ നിന്നുള്ള 299 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്ലാന്‍ ഓഫറിന് 7 ജിബി അധിക ഡാറ്റ ലഭിക്കും. 

  • 749 രൂപ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും

749 രൂപ പ്ലാനില്‍, റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യത്തോടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. 90 ദിവസത്തേക്ക് സാധുതയുള്ള പ്ലാന്‍ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ഏഴാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റിലയന്‍സ് ജിയോ പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

  • 2999 രൂപയുടെ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും

2999 രൂപയുടെ പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയോടെ അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. . ആഘോഷത്തിന്റെ ഭാഗമായി 21 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, വരിക്കാര്‍ക്ക് അജിയോയില്‍ 200 രൂപ കിഴിവ്, നെറ്റ്‌മെഡ്സില്‍ 20% കിഴിവ് (800 രൂപ വരെ), സ്വിഗ്ഗിയില്‍ 100 രൂപ കിഴിവ് എന്നിവയും ലഭിക്കും. 149 രൂപയ്ക്കും അതിനു മുകളിലും വാങ്ങുമ്പോള്‍ മക്ഡൊണാള്‍ഡില്‍ ഒരു സൗജന്യ മീല്‍ ലഭിക്കും , റിലയന്‍സ് ഡിജിറ്റലില്‍ 10% കിഴിവും ഉള്‍പ്പെടുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights