തൊണ്ടാര്‍നാട് പഞ്ചായത്തിലെ ആലക്കുന്ന് മീന്‍മുട്ടി കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം.എം ചന്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14,57,566 രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. വിനോദ സഞ്ചാരികള്‍ മീന്‍മുട്ടി വെളളച്ചാട്ടം കാണാന്‍ പോകുന്ന പാതകൂടിയാണ് ആലക്കുന്ന് മീന്‍മുട്ടി റോഡ്. അസി. എഞ്ചിനീയര്‍ ജോജോ ജോണ്‍, സൈമണ്‍ ചാലില്‍, വി. അസീസ്, വത്സ ശിവന്‍, റാഷിദ് അത്തിലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം ഡിവിഷന്‍ ദര്‍ശനനഗര്‍ റോഡിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ കെ. റഷീദ് നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പ്രിയാ വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് വികസന ഫണ്ടില്‍ നിന്നും അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. വാര്‍ഡ് വികസന കണ്‍വീനര്‍ എം.സി ശരത്, ബേബി വര്‍ഗീസ്, റെബി പോള്‍, നാസ്സര്‍, അശോകന്‍, കെ. ജയപ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു.
Advertisements
Advertisements
Advertisements